Mumbai Jaalakam / മുംബൈ ജാലകം
Mumbai Jaalakam / മുംബൈ ജാലകം

Mumbai Jaalakam / മുംബൈ ജാലകം

  • Mumbai Jaalakam Lakkam 77-October 24-2021
  • Price : Free
  • Mumbai Jaalakam
  • Issues 40
  • Language - Malayalam
  • Published weekly
This is an e-magazine. Download App & Read offline on any device.

💛  പ്രിയപ്പെട്ട വായനക്കാരേ, 💛

 മുംബൈ ജാലകത്തിന്റെ 77 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ജനതയായി കേരള ജനത മാറുകയാണോ? ✍️ജാലകം എഡിറ്റോറിയല്‍ വായിക്കുന്ന ഓരോ വായനക്കാരും അങ്ങിനെയൊരു ചോദ്യം സ്വയം ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. തുടര്‍ക്കഥയാകുന്ന പ്രളയക്കെടുതികളില്‍ നിന്ന് നമ്മളെന്താണ് പഠിച്ചത്?🌧️ ഗാഡ്ഗിലിന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ കേരളീയര്‍ കണ്ണടച്ചിരിട്ടാക്കുന്നു.🌩️🌨️

മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം ജാലകത്തിന്റെ മുഖലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നു, തെരിഞ്ഞെടുപ്പു നാടകമാണോ ആര്യന്‍ ഖാനെവെച്ചുള്ള എന്‍സിബിയുടെ ഈ ലഹരിനാടകത്തിനു പിന്നില്‍? വരികള്‍ക്കിടയില്‍ വായിക്കുകയും കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ജാലകത്തിന്റെ മറ്റൊരു ശക്തമായ ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു, മുഖലേഖനവും എഡിറ്റോറിയലും എഴുതിയിരിക്കുന്നത് ഡോ. വേണുഗോപാല്‍.

ഉള്‍പ്പേജുകള്‍ 

📍പ്രവാസി നാടക ചരിത്ര പരമ്പരയുടെ പതിനൊന്നാം ഭാഗത്തില്‍ അബുദാബിയിലെ നാടക പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുതിര്‍ന്ന നാടക പ്രവര്‍ത്തകനായ സഫറുള്ള പാലപ്പെട്ടിയുടെ പ്രൗഢമായ ചരിത്രലേഖനം വായിക്കാം.

📍 നിഷ ഗില്‍ബര്‍ട്ടിന്റെ ജനപ്രിയ കോളമായ ബാല്‍ക്കണിയില്‍ ഈ ലക്കം തികച്ചും പുതുമയാര്‍ന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്നു. മലയാളിയുടേയും നര്‍മ്മ ബോധത്തെ ലോക ഹാസ്യഭാവുകത്വ പരിണാമങ്ങളുടെ പരിപ്രേഷ്യത്തില്‍ വിലയിരുത്തുകയാണ് എഴുത്തുകാരി. 

 

📍 മനോജ് മുണ്ടയാട്ടിന്റെ കുറിക്കു കൊള്ളുന്ന കാര്‍ട്ടൂണ്‍ രചനകള്‍ ഇതിനകം പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.

📍ജാലകം വാചക മേളയില്‍ മുംബൈയിലെ കലാസാംസ്‌കാരിക രംഗത്തെ വ്യക്തികളുടെ വാക്കുകളെ ഞങ്ങള്‍ തിരഞ്ഞെടുത്തവതരിപ്പിച്ചിരിക്കുന്നു.

📍വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിപ്പറ്റിയ സുമ ബാബു വിനെക്കുറിച്ച് എഴുത്തുകാരി മായാദത്ത് എഴുതിയ സചിത്ര ലേഖനം വായിക്കാം 19 ാം പേജില്‍. ലേഖനത്തെക്കുറിച്ച് മാന്യ വായനക്കാരുടെ പ്രതികരണങ്ങള്‍ ഞങ്ങളെ എഴുതിയറിയിക്കുക.

📍മുംബൈ കഥാകൃത്ത് വാസന്‍ വീരച്ചേരിയുടെ ചെറുകഥ 'ഹൃദയതാളം' വായിക്കാം 22 ാം പേജില്‍.

 

മുംബൈ ജാലകം വായിക്കുക... പ്രചരിപ്പിക്കുക...

 

സസ്‌നേഹം

മുംബൈ ജാലകം പ്രവര്‍ത്തകര്‍

മുംബൈ മലയാളികളുടെ മുഖപത്രം